ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. 21 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍.
ആം ആദ്മി പാര്‍ട്ടിയുടെ വിജയമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. എന്നാല്‍ അത് വിശ്വസിക്കുന്നില്ലെന്നും തങ്ങള്‍ അധികാരത്തിലെത്തുമെന്നും ബി.ജെ.പി പറയുന്നു.
2015 ലെ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും എ.എ.പി തൂത്തുവാരിയപ്പോള്‍ ബി.ജെ.പി ആകെ 3 സീറ്റാണ് നേടിയത്. കോണ്‍ഗ്രസ്സാവട്ടെ ഒരു സീറ്റില്‍ പോലും വിജയിച്ചില്ല.