Skip to main content

ദളിതരെ ആക്രമിക്കേണ്ടവര്‍ക്ക് തന്നെ ആക്രമിക്കാമെന്നു പ്രധാനമന്ത്രി

ദളിതര്‍ക്കെതിരെയുള്ള അക്രമവും വിവേചനവും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും ദളിതരെ വെടിവെക്കാന്‍ മുതിരുന്നവര്‍ക്ക് പകരം തന്നെ വെടിവെക്കാമെന്നും മോദി പറഞ്ഞു. തെലങ്കാനയിലെ തന്റെ ആദ്യ സന്ദര്‍ശനത്തില്‍ ഞായറാഴ്ച ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

മോദി ചക്രവര്‍ത്തിയല്ലെന്ന് സോണിയ; പരാമര്‍ശം അപലപനീയമെന്ന് ബി.ജെ.പി

നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ചക്രവര്‍ത്തി അല്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വിമര്‍ശനം. എന്‍.ഡി.എ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളേയും അവര്‍ വിമര്‍ശിച്ചു.

മാട്ടിറച്ചിയും ബുദ്ധിജീവി യുദ്ധപ്രഖ്യാപനവും

ഭര്‍ത്താവ് ഫസ്റ്റ്‌ഷോയ്ക്ക് കൊണ്ടുപോകാത്തതിന്റേയോ അല്ലെങ്കില്‍  താന്‍ തമാശ പറഞ്ഞപ്പോള്‍ ഭാര്യ ചിരിച്ചില്ല എന്നതിന്റേയോ പേരില്‍ വിവാഹമോചനത്തിന് ആവശ്യപ്പെടുന്ന ഭാര്യാഭര്‍ത്താക്കന്മാരേപ്പോലെയായിപ്പോയി ഇപ്പോള്‍ രാജ്യത്തെ ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും അവാര്‍ഡുകള്‍ തിരികെക്കൊടുത്തതും അതിന്റെ പേരില്‍ ചാനലുകളിലൂടെയും മറ്റും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നതും.

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയുടെ പേരില്‍ നുണകള്‍ പരത്തുന്നുവെന്ന് പ്രധാനമന്ത്രി

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ എതിര്‍പ്പ് ശക്തമായി തുടരവേ വിഷയത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബംഗാള്‍, ഹരിയാന ആക്രമണങ്ങള്‍: പ്രധാനമന്ത്രി മോദി റിപ്പോര്‍ട്ട് തേടി

പശ്ചിമ ബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തതും ഹരിയാനയില്‍ കൃസ്ത്യന്‍ പള്ളി ആക്രമിച്ചതുമായ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നാല് കരാറുകള്‍ ഒപ്പിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയും ശ്രീലങ്കയും വെള്ളിയാഴ്ച നാല് കരാറുകള്‍ ഒപ്പിട്ടു. 28 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഭയകക്ഷി സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തുന്നത്.

Subscribe to NAVA KERALA