കര്‍ണാടകയില്‍ കോണ്‍ഗ്രസ് ദുരന്ത നാടകത്തിന് തിരശ്ശീല ഉയര്‍ത്തുന്നു
കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വേര്‍തിരിക്കാനാവാത്ത സമാനതകള്‍ കര്‍ണാടക തിരഞ്ഞെടുപ്പിലുടനീളം പ്രകടമായിരുന്നു. കോണ്‍ഗ്രസിലെ കേന്ദ്ര നേതൃത്വത്തിന്റെ ദൗര്‍ബല്യം ചൂഷണം ചെയ്താണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് അപ്രമാദിത്വം ഉറപ്പിച്ചത്. വിനാശകരമായ രീതിയിലുള്ള ജാതി-മത ഘടകങ്ങളെ പരസ്യമായി ഇളക്കി മറിച്ചുകൊണ്ടായിരുന്നു സിദ്ധരാമയ്യ 'അഹിന്ദ' രാഷ്ട്രീയം ബി.ജെ.പിക്കെതിരെ കളിച്ചത്.