Delhi
മുന്‍ ധനമന്ത്രി കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലെ വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നും, അതില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായ ശേഷം പരാതികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും അതിനാല്‍ കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരനായ നോബിള്‍ മാത്യു സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പി. ഭാനുമതി എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്ജിയിന്മേല് വിശദമായ വാദം പോലും കേള്‍ക്കാതെയാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.