തോമസ് ചാണ്ടിയ്ക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് ഹൈക്കോടതി, പാവപ്പെട്ടവനോടും സര്‍ക്കാരിന് ഇതേ നിലപാടാണോ എന്നും സാധാരണക്കരന്റെ കൈയേറ്റമായിരുന്നെങ്കില്‍ ബുള്‍ഡൗസര്‍ കൊണ്ട് ഇടിച്ചു നിരത്തുമായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി പി.എന്‍ മുകുന്ദന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിണിയ്ക്കവെയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം. നിയമലംഘനം ഉണ്ടായിട്ടും തോമസ് ചാണ്ടിയ്‌ക്കെതിരെ നടപടി സ്വീകരിക്കത്തതിനെതിരെയായരിരുന്നു ഹര്‍ജി.
കേസില്‍ അന്വേഷണം തുടങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ എന്ന് അന്വേഷണം പൂര്‍ത്തിയാകുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. കേസ് പരിഗണിക്കുന്നതില്‍നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. മറ്റൊരു ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
കൈയ്യേറ്റത്തിനു പുറമേ വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിയമ ലംഘനങ്ങള്‍ വ്യക്തമാക്കി ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാന്‍ മടിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചയുണ്ടെന്നും കോടതിയെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തോമസ് ചാണ്ടിയുടെ ഓഫീസ് പറഞ്ഞു.