ന്യൂഡല്‍ഹി
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് സുപ്രീം കോടതി നോട്ടീസ്. ജാമ്യാപേക്ഷയില്‍ രണ്ടാഴ്ചകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. അഭിഭാഷകന്‍ രാംജത് മലാനി മലാനിയാണ് കേസില്‍ ലാലുപ്രസാദ് യാദവിന് വേണ്ടി ഹാജരാകുന്നത്.
കേസില്‍ ശിക്ഷിക്കപ്പെട്ട 44 പേരില്‍ 37 പേരും ജാമ്യത്തിലിറങ്ങിയതായി രാംജത് മലാനി പറഞ്ഞു. ലാലുവിന് മാത്രമാണ് ജാമ്യം അനുവദിക്കാത്തതെന്നും കേസില്‍ ലാലുവിനൊപ്പം അഞ്ച് വര്‍ഷം ശിക്ഷിക്കപ്പെട്ട മറ്റൊരാള്‍ക്കും ജാമ്യം ലഭിച്ചുവെന്നും രാംജത് മലാനി അഭിപ്രായപ്പെട്ടു.