ഹിന്ദു, വാർത്ത മുക്കി; പെയിഡ് ന്യൂസിൻ്റെ വിവരം എഡിറ്റർ വിശദമാക്കണം
ദേശീയപ്രാധാന്യവും അന്തർദേശീയ മാനവുമുള്ള വാർത്ത നേരിട്ടും രേഖാമൂലവും വ്യക്തമായിട്ടും ഹിന്ദു പത്രം അത് മുക്കി. വർഗ്ഗീയതയും മതതീവ്രവാദവും സ്വർണ്ണക്കള്ളക്കടത്തും ഹവാലാ ഇടപാടും ശക്തമായ പശ്ചാത്തലമായി സംസ്ഥാനത്ത് നീറിപ്പുകയുന്ന രാഷ്ട്രീയാന്തരീക്ഷത്തെ നേരിടാൻ അധികാരവും വർഗ്ഗീയതയും ആധാരമാക്കി ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന വാർത്തയാണ് ഹിന്ദു ബോധപൂർവ്വം മുക്കിയത്.