" തമാശ" യിലെ തമാശ
മറ്റൊരാളിലെ കുറവുകൾ അഥവാ നമ്മളിൽ അധികമുള്ള അഹങ്കാരത്തിൽ ഒരു തമാശ കണ്ടെത്തി രസിക്കുന്നവരാണ് ഭൂരിഭാഗം പേരും. തമാശ അതിന്റെ അതിർവരമ്പുകൾ ഭേതിച്ച് sadisത്തി ന്റെ പറമ്പിൽ കയറിയാലും ചിരി കുറക്കാതെ രസിക്കുന്നു നമ്മൾ.. സമൂഹം ഒന്നടങ്കം അതേറ്റെടുത്താൽ പിന്നെ അത് തെറ്റോ ശരിയോ എന്ന ചിന്ത ഉദിക്കുന്നു ഇല്ല..
മറ്റൊരാളെ പറ്റി തെല്ല് ചിന്തയില്ലാതെ എന്നാൽ സദാ സമയവും മറ്റുള്ളവർ നമ്മെ പറ്റി എന്നു ചിന്തിക്കുന്നു എന്നോർത്തു നടക്കുന്ന ഈ Facebook യുഗത്തിൽ ," തമാശ ," എന്ന കൊച്ചു സിനിമ അത്ര ചെറുതല്ലാത്ത സ്ഥാനം അർഹിക്കുന്നു ' ...
കഷണ്ടിയെ ഒരു ഹിമാലയൻ complex ആയി കൊണ്ടു നടക്കുന്ന മലയാളം പ്രൊഫസർ ശ്രീനിവാസന്റെയും ആ അപകർഷതാ ബോധത്തെ വളർത്തി വെലുതാക്കുന്ന ജീവിത മുഹൂർത്തങ്ങളുടെയും ഒരു കഥയാണ് " തമാശ" '.. ഒരു ചെറു കഥ പോലെ കണ്ടു രസിക്കാവുന്ന ഈ കൊച്ചു സിനിമ, ചിരിയുടെ കൂടെ അത്ര ഭാരമില്ലാത്ത നല്ല ചിന്തയും സമ്മാനിക്കുന്നു...
ഒരു നല്ല സിനിമ എന്ന ഗണത്തിൽ പെടുത്താൻ ഉതുകുന്ന ചേരുവകൾ ആവിശ്യത്തിനുള്ള ഈ ചിത്രം ഒരു വമ്പൻ താരമൂല്യമോ ആക്ഷൻ രംഗങ്ങളോ അവകാശപ്പെടുന്നില്ല. ഒരു ചെറിയ കഥാതന്തു അതിന്റെ രസച്ചരടു പൊട്ടാതെ നല്ല ഒരു ദൃശ്യാനുഭവമായി മാറ്റിയതിൽ തിരകഥാകൃത്തും സംവിധായകനുമായ അഷ്രഫ് ഹംസയും ഛായാഗ്രാഹകൻ സമീർ താഹയും പ്രശംസ അർഹിക്കുന്നു.
താരമൂലത്തിൽ വലിപ്പം പറയാനില്ല എങ്കിലും തങ്ങൾക്ക് ലഭിച്ച വേഷങ്ങൾ ഒന്നിനൊന്ന് മെച്ചമാക്കി എല്ലാവരും. വിനയ് ഫോർട്ട് തന്റെതായ ഒരു ശൈലിയിൽ കഥാനായകൻ കടന്നു പോകുന്ന സങ്കീർണ്ണതകൾ ഒട്ടുo തന്നെ മുഷിപ്പില്ലാതെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. കഥയിൽ നർമ്മവും ചിന്തയും കലർത്തി പതിവ് തമാശകളിൽ നിന്ന് വ്യത്യസ്തമായി ചിരി നിറച്ച് നവാസ് വളളിക്കുന്നും ഭംഗിയായി തന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നായികമാരായി ഗ്രേസ് ആന്റണിയും ദിവ്യപ്രഭയും , പുതുമുഖമായ ചിന്നു ചാന്ദനിയും തങ്ങളുടേതായ അഭിനയ പാടവം തെളിയിച്ചിരിക്കുന്നു.
തമാശ ഒരു തമാശ പടമല്ല!. ... എന്നാൽ മറ്റുള്ളവരിലെ കുറവുകളിൽ തമാശ കണ്ടെത്തി ചിരിക്കുന്നവരുടെ അർത്ഥശൂന്യതയിലെ തമാശ വരച്ചുകാട്ടുന്ന ഈ ചെറുചിത്രം നമ്മളുടെ ചുണ്ടുകളിൽ ചിരി പടർത്തുന്നു ,നമ്മൾ എല്ലാവരിലുമുള്ള ശ്രീനിവാസനും , സമൂഹത്തിനും ചെറിയ തിരിച്ചറിവുകൾ നൽകുന്നു... പാഴാകാതെ പോയ 2 മണിക്കൂറിന് നന്ദി.