Delhi
തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. കേരളത്തില്‍ ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്തെ പെട്രോള്‍ വില 81.67 രൂപയും ഡീസലിന് 74.41 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം.ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത് താല്‍കാലിക പരിഹാരത്തെക്കാള്‍ ഊന്നല്‍ നല്‍കുക ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്കായിരിക്കുമെന്നാണ്. അതില്‍ നിന്ന് വ്യക്തമാകുന്നത് കേന്ദ്രം നികുതി കുറക്കാന്‍ തയ്യാറല്ല എന്ന് തന്നെയാണ്.