Skip to main content

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. ഇന്നിങ്സിനും 25 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇതോടെ നാലുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇന്ത്യ യോഗ്യത നേടി. സ്‌കോര്‍ ഇംഗ്ലണ്ട്: 205, 135 ഇന്ത്യ: 365 ഋഷഭ് പന്താണ് കളിയിലെ താരം. പരമ്പരയുടെ താരം അശ്വിനും. 32 വിക്കറ്റുകളും 189 റണ്‍സുമാണ് അശ്വിന്‍ ഈ പരമ്പരയില്‍ നേടിയത്. 

ആദ്യ ഇന്നിങ്സില്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെയും  വാഷിങ്ടണ്‍ സുന്ദറിന്റെ അര്‍ധസെഞ്ചുറിയുടേയും മികവില്‍ ഇന്ത്യ നേടിയ 160 റണ്‍സിന്റെ ലീഡ് മറികടക്കാനായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. 50 റണ്‍സ് നേടിയ ഡാന്‍ ലോറന്‍സ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിനും അക്ഷര്‍ പട്ടേലും അഞ്ചുവിക്കറ്റുകള്‍ വീതം വീഴ്ത്തി.