ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരുടെ പട്ടികയില്‍ ദുല്‍ഖറും പൃഥ്വിരാജും നിവിനും

Glint desk
Sun, 23-08-2020 12:38:25 PM ;

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരെ കണ്ടെത്താനുളള ടൈംസ് ഗ്രൂപ്പ് സര്‍വ്വേയില്‍ ആദ്യ പത്തില്‍ ദുല്‍ഖര്‍ സല്‍മാനും. പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു മലയാളി കൂടിയാണ് ദുല്‍ഖര്‍. കഴിഞ്ഞ വര്‍ഷത്തെ സര്‍വ്വേയില്‍ ഒമ്പതാമതായിരുന്ന ദുല്‍ഖര്‍ ഈ വര്‍ഷം ആറാം സ്ഥാനത്താണ് ഉള്ളത്. ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഒന്നാം സ്ഥാനത്ത്. പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി എന്നിവരാണ് പട്ടികയിലുളള മറ്റ് മലയാളി താരങ്ങള്‍. പൃഥ്വിരാജ് 23-ാം സ്ഥാനത്തും നിവിന്‍ നാല്‍പതാം സ്ഥാനത്തുമാണ്. 

ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്, തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട, ബോളിവുഡില്‍ നിന്നും വിക്കി കൗശല്‍ എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. മൂന്നാം സ്ഥാനത്തുള്ള തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ് ആദ്യ 15ല്‍ ഉള്ള മറ്റൊരു ദക്ഷിണേന്ത്യന്‍ നടന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയാണ് നാലാം സ്ഥാനത്തുള്ളത്. തെന്നിന്ത്യയില്‍ നിന്നും ശിവകാര്‍ത്തികേയന്‍, റാണ ദഗ്ഗുബാട്ടി, യഷ്, ബോളിവുഡില്‍ നിന്നും വരുണ്‍ ധവാന്‍, കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍, ടൈഗര്‍ ഷെറഫ് തുടങ്ങിയവരും ഈ വര്‍ഷം പട്ടികയിലുണ്ട്.

 

 

Tags: