വനിതാ ട്വന്റി 20 ലോക കപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ശ്രീലങ്കയ്‌ക്കെതിരായ നാലാം മത്സരം ഏഴ് വിക്കറ്റിന് ഇന്ത്യന്‍ വനിതകള്‍ കൈപ്പിടിയിലാക്കി. നാല് ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യ സെമിയിലേക്ക് പോകുന്നത്.
ടോസ് നേടി ആദ്യം ബറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 113 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങയ ഇന്ത്യ 14.4 ഓവറില്‍ ലക്ഷ്യം കണ്ടു. ഷെഫാലി വര്‍മയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഷെഫാലി 34 പന്തില്‍ 47 റണ്‍സെടുത്തു.
ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് മത്സരത്തിലെ വിജയികളാണ് എ ഗ്രൂപ്പില്‍ രണ്ടാമതായി സെമിയില്‍ എത്തുക.