കായികരംഗത്തെ ഓസ്‌കര്‍, ലോറസ് പുരസ്‌ക്കാരം സ്വന്തമാക്കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

Glint Desk
Tue, 18-02-2020 11:38:19 AM ;

കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുളള ലോറസ് പുരസ്‌ക്കാരം സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കായികരംഗത്തെ ഓസ്‌കര്‍ എന്നാണ് ഈ പുരസ്‌ക്കാരം അറിയപ്പെടുന്നത്. 2011ല്‍ ഇന്ത്യയില്‍ വച്ച് നടന്ന ഐ.സി.സി ക്രിക്കറ്റിലെ ലോകകപ്പ് നേട്ടത്തെ തുടര്‍ന്ന് സച്ചിനെ സഹതാരങ്ങള്‍ തോളിലേറ്റി മൈതാനത്തെ വലംവച്ച നിമിഷങ്ങളാണ് ലോറസ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.

ലോറസ് പുരസ്‌ക്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് സച്ചിന്‍. ഒരു രാജ്യത്തിന്റെ ചുമലില്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.

ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയും  ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ എനനിവരാണ് ഈ വര്‍ഷത്തെ മികച്ച പുരുഷ കായികതാരത്തിനുള്ള പുരസ്‌ക്കാരം നേടിയത്. തുല്യ വോട്ട് ലഭിച്ചതോടെയാണ് മെസിയും ഹാമില്‍ട്ടനും അവാര്‍ഡ് പങ്കുവച്ചത്. അവാര്‍ഡിന്റെ 20വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അവാര്‍ഡ് രണ്ടുപേര്‍ക്കായി നല്‍കുന്നത്.

മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് ജിംനാസ്റ്റിക്സിലെ ലോകാഭിമാനമായ അമേരിക്കയുടെ സിമോണ്‍ ബൈല്‍സിന്‍ സ്വന്തമാക്കി.  

 

Tags: