ട്വന്റി ട്വന്റി പരമ്പര തൂത്തുവാരി ഇന്ത്യ

Glint desk
Sun, 02-02-2020 04:31:11 PM ;

ട്വന്റി ട്വന്റി പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഏഴ് റണ്‍സിനായിരുന്നു വിജയം. ജയത്തോടെ ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരുന്ന ആദ്യത്തെ ടീമെന്ന റെക്കോഡും ഇന്ത്യയ്ക്ക് സ്വന്തം.

നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുമ്രയും നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

 

Tags: