ലോക രണ്ടാം നമ്പര്‍ താരം സ്പെയിനിന്റെ റാഫേല്‍ നദാലിനെ വീഴ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. നദാലിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം. ഏഴാം തവണയാണ് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന താരമെന്ന ബഹുമതിയും ജോക്കോവിച്ചിന് സ്വന്തമായി.