Fri, 18-01-2019 04:28:40 PM ;
മെല്‍ബണ്‍ ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 230 എന്ന വിജയ ലക്ഷ്യം ധോണിയുടെയും 87 കേദാര്‍ ജാദവിന്റെയും 61 അര്‍ധ സെഞ്ചുറി പ്രകടനത്തിലൂടെ ഇന്ത്യ മറികടക്കുകയായിരുന്നു. പരമ്പയില്‍ ധോണിയുടെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറി നേട്ടമാണ് ഇന്ത്യന്‍ വിയത്തില്‍ നര്‍ണായകമായത്. ധോണി തന്നെയാണ് പരമ്പരയിലെ താരം.
ധോണിക്കൊപ്പം അടിച്ച് കളിച്ച കേദാര്‍ ജാദവിന്റെ പ്രകടനവും ശ്രേദ്ധേയമായി. ഈ വിയത്തോടെ മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പര 2-1 ഒന്നിനാണ് ഇന്ത്യ സ്വന്തമാക്കിയത്.
മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 230 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 42 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ യുഷ്വേന്ദ്ര ചഹലാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങിന്റെ നടുവൊടിച്ചത്.