പി.വി സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

Glint Staff
Mon, 27-08-2018 03:10:56 PM ;

 pv-sindhu

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പി.വി. സിന്ധു. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയെ തോല്‍പ്പിച്ചാണ് ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവുകൂടിയായ സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.

 

21-17, 15-21, 21-10 എന്ന സ്‌കോറിനാണ് സിന്ധു ജപ്പാന്‍ താരത്തെ തോല്‍പ്പിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിന്റെ എതിരാളി. സെമിയില്‍ ഇന്ത്യയുടെ തന്നെ സൈന നെഹ്വാളിനെ തോല്‍പ്പിച്ചാണ് തായ് സൂ യിങ് ഫൈനലിലെത്തിയത്. ഇതോടെ സൈനയ്ക്ക് വെങ്കല മെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

 

നിലവില്‍ ഏഴു സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുകളുമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ.

 

Tags: