Wed, 22-08-2018 05:26:21 PM ;
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
''ഈ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. അവര്‍ ഏറ്റവും ദുഷ്‌ക്കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവര്‍ക്കായി ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ കാര്യം'', മത്സര ശേഷം കോഹ്ലി പറഞ്ഞു.
മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. വിജയലക്ഷ്യമായ 521 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം 317 റണ്‍സിന് പുറത്താകുകയായിരുന്നു.