ഇന്തോനേഷ്യയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം. ഇതേ മത്സരത്തില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി. മെഡല്‍ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്.