ഹ്യൂം ഇക്കുറി ബ്ലാസ്റ്റേഴ്‌സിലില്ല; പൂനെയുമായി കരാറൊപ്പിട്ടു

Glint Staff
Thu, 02-08-2018 06:06:31 PM ;

hume

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച ഗോള്‍ വേട്ടക്കാരനും മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായ ഇയാന്‍ ഹ്യൂമിനെ എഫ് സി പൂണെ സിറ്റി സ്വന്തമാക്കി. ഹ്യൂം പൂനെയില്‍ എത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അക്കര്യം ഇന്ന് ടീം അധികൃതര്‍തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

 

ഐ.എസ്.എല്ലിന്റെ ആദ്യ സീസണിലും കഴിഞ്ഞ സീസണിലും കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു ഹ്യൂം. ഈ വര്‍ഷം ഫെബ്രുവരിയില്‍ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹ്യൂമിന് സീസണിലെ അവസാന മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു. പിന്നീട് അഞ്ചാം സീസണ് മുന്നോടിയായി ഹ്യൂമിനെ ടീമില്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സ് താല്‍പര്യം കാണിക്കാതിരുന്നതോടെയാണ് താരം ടീം വിട്ടത്.

 

കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിവരാന്‍ തനിക്ക് താല്‍പര്യമുണ്ടെങ്കിലും മാനേജ്മെന്റ് മറിച്ചാണ് അഭിപ്രായമമെന്ന് ഹ്യൂം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.

 

Tags: