Skip to main content

dhoni-sachin

ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോ കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയിലെ മികച്ച ക്രിക്കറ്റ് താരങ്ങളെ ഉള്‍ക്കൊള്ളിച്ച് 11 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം എം.എസ് ധോണിയാണ് ടീം ക്യാപറ്റന്‍. ധോണിയെക്കൂടാതെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍  ടെണ്ടുല്‍ക്കറും വിരാട് കോഹ്ലിയുമാണ് ഇന്ത്യയില്‍ നിന്ന് ടീമില്‍ ഇടം നേടിയിരിക്കുന്നത്.

 

നിലവില്‍ കളി തുടരുന്നവരില്‍ നിന്ന് ധോണിയും കോഹ്ലിയും മാത്രമാണ് ടീമിലുള്ളത്. ആദം ഗില്‍ക്രിസ്റ്റാണ് സച്ചിനൊപ്പം ടീമില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറും ഗില്‍ക്രിസ്റ്റാണ്. ധോണിയ്ക്ക് ക്യാപ്റ്റന്‍ കം ബാറ്റ്സ്മാന്‍ റോളാണ് നല്‍കിയിരിക്കുന്നത്.

 

world-11-espn

വസീം അക്രം, ഗ്രെന്‍ മെഗ്രാത്ത് എന്നീ പേസര്‍മാരും ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നീ സ്പിന്നര്‍മാരും ഇ.എസ്.പി.എന്‍ ക്രിക്കറ്റ് ഇന്‍ഫോ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. വിരാട് കോഹ്ലി, ബ്രയാന്‍ ലാറ, എബി ഡിവില്ലേഴ്സ്, ജാക്ക് കാലിസ് എന്നിവരാണ് മറ്റ് ബാറ്റ്സ്മാന്‍മാര്‍.