കോമണ്‍വെല്‍ത്ത് ഗെയിംസ് ഫ്രീസ്‌റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രാഹുല്‍ അവാരക്ക് സ്വര്‍ണം. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണം നേട്ടം പതിമൂന്നായി.
കഴിഞ്ഞ ദിവസം വനിതകളുടെ 48 കി.ഗ്രാം വിഭാഗം ബോക്‌സിങില്‍ ഇന്ത്യയുടെ മേരി കോം ഫൈനലിലെത്തിയിരുന്നു. മേരികോമിലൂടെ സ്വര്‍ണം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രിസ്റ്റിന ഒ'ഹരയാണ് മേരിയുടെ എതിരാളി. ശനിയാഴ്ചയാണ് ഫൈനല്‍.
വനിതപുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയുടെ പിവി സിന്ധുവും എച്ച്എസ് പ്രണോയും ക്വാര്‍ട്ടറില്‍ കടന്നു. സിംഗിള്‍സില്‍ കെ.ശ്രീകാന്ത് ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനത്തെതുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ താരമായി മാറാനും ശ്രാകാന്തിനായി. സെന നെഹ്വാളിന് ശേഷം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്.