കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

Glint staff
Sat, 07-04-2018 06:47:13 PM ;

 rahul-ragala

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 85 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വെങ്കട് രാഹുല്‍ രഗാലയ്ക്ക് സ്വര്‍ണം. 338 കിലോ ഭാരം ഉയര്‍ത്തിയാണ് വെങ്കട ഒന്നാമതെത്തിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി.

 

നേരത്തെ ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തിലാണ് നേട്ടം. പുരുഷന്‍മാരുടെ 69 കിലോ ഭാരോദ്വഹനത്തില്‍ 295 കിലോ ഭാരമുയര്‍ത്തിയ ഇന്ത്യയുടെ ദീപക് ലാത്തര്‍ വെങ്കല മെഡല്‍ നേടിയിരുന്നു. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിതാ ചാനുവും സ്വര്‍ണം നേടിയിരുന്നു. 84 കിലോഗ്രാമെന്ന റെക്കോര്‍ഡുമായാണ് സഞ്ജിതാ ചാനു സ്വര്‍ണം കരസ്ഥമാക്കിയത്.

 

Tags: