കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഇരുപത്തിമൂന്നായി

Glint staff
Sat, 14-04-2018 03:00:51 PM ;

commonwealth-games

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഇരുപത്തിമൂന്നായി. വനിതകളുടെ അമ്പത് കിലോ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും പുരുഷന്മാരുടെ ഗുസ്തി 125 കിലോ വിഭാഗത്തില്‍ സുമിത് മാലിക്കും, ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും സ്വര്‍ണം നേടി.

 

നേരത്തെ ബോക്‌സിങ്ങിലും ഷൂട്ടിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു. ബോക്‌സിങ്ങില്‍ മേരി കോമും ഗൗരവ് സോളങ്കിയും ഷൂട്ടിങ്ങില്‍ സഞ്ജീവ് രജ്പുത്തുമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. വനിതാ ഗുസ്തി 62 കിലോ വിഭാഗത്തില്‍ സാക്ഷി മാലിക് വെങ്കലവും നേടി.

 

23 സ്വര്‍ണവും 13 വെള്ളിയും 17 വെങ്കലവുമടക്കം ആകെ  43 മെഡലുകളുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

 

Tags: