അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്

Glint staff
Sat, 03-02-2018 01:47:54 PM ;

u19-cricket worldcup

അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. 67 പന്ത് ബാക്കിനില്‍ക്കെ, ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കൗമാരക്കാര്‍ കപ്പടിച്ചത്.101 പന്തില്‍ 100 റണ്‍സടിച്ച ഓപ്പണര്‍ മന്‍ജോത് കര്‍ളയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ആധികാരിക വിജയം സമ്മാനിച്ചത്.ഇന്ത്യയുടെ നാലാം കിരീട നേട്ടമാണിത്. ഇതുവഴി അണ്ടര്‍19 ലോകകപ്പില്‍ നാല് കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

 

u19-cricket worldcup

ഇടയ്ക്ക് മഴ കളി തടസപ്പെടുത്തിയെങ്കിലും, ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത 47.2 ഓവറില്‍ ഓസ്‌ട്രേലിയ 216 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന നാല് വിക്കറ്റുകള്‍ അഞ്ച് റണ്‍സെടുക്കുന്നതിനിടെയാണ് ഓസട്രേലിയക്ക് നഷ്ടമായത്.

 

u19-cricket worldcup

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജോത് കര്‍ളയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 11.4 ഓവറില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

 

 

Tags: