ഗോവയില്‍ ജയിക്കുമോ?

Glint staff
Fri, 08-12-2017 06:02:18 PM ;

kerala blasters

ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാം മത്സരം നാളെ ഗോവ എഫ്.സിയുമായിട്ടാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ എവേ മത്സരമാണ് നാളത്തേത്.കളിച്ച മൂന്ന് കളികളില്‍ മൂന്ന് സമനിലയുമായി മൂന്ന് പോയിന്റ് നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഗോവക്ക് എതിരെ ഇറങ്ങുന്നത്. മൂന്ന് കളികളില്‍ നിന്ന് 1 ഗോള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നേടിയത്. ഒരു ഗോള്‍ വഴങ്ങുകയും ചെയ്തു.

 

എന്നാല്‍ ഗോളടിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ഗോവ നില്‍ക്കുന്നത്. 3 കളികളില്‍ നിന്ന് 8 ഗോളുകള്‍ 2 ജയം 1തോല്‍വി. ഗോളടിക്കാരും ഗോളടിക്കാന്‍ മടിയുള്ളവരും തമ്മിലുള്ള പോരാട്ടമായിരിക്കും നാളെ ഗോവയില്‍.

 

മുംബൈക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട സി.കെ വിനീത് സസ്‌പെന്‍ഷനില്‍ ആയതിനാല്‍ നാളത്തെ മത്സരത്തില്‍ കളിക്കില്ല. പകരം ഇയാന്‍ ഹ്യും ആദ്യ ഇലവനില്‍ എത്തിയേക്കും. മലയാളി താരം പ്രശാന്തിനും ആദ്യ ലൈനപ്പില്‍ സാധ്യതയുണ്ട്  . ബെര്‍ബറ്റോവ് നാളെയും പ്ലേ മേക്കറുടെ റോളില്‍ ആകും ഇറങ്ങുക . ഗോള്‍കീപ്പര്‍മാരില്‍ പോള്‍ റെചുക്കിന് തന്നയാവും ആദ്യ പരിഗണന.  നാളെ വൈകിട്ട് 8 മണിക്കാണ്  കേരള ബ്ലാസ്റ്റേഴ്‌സ് ഗോവ എഫ് സി പോരാട്ടം.

 

Tags: