അര്‍ബന്‍ സിനിമ എന്ന പേരില്‍ ചവറ് വില്‍ക്കരുത്: ദീപികയുടെ 'ഗെഹരായിയാനെ'തിരെ കങ്കണ

Glint Desk
Sun, 13-02-2022 11:35:15 AM ;

ദീപിക പദുകോണ്‍ കേന്ദ്ര കഥാപാത്രമായ ഗെഹരായിയാനെ വിമര്‍ശിച്ച് കങ്കണ റണാവത്ത്. അറബന്‍ സിനിമ എന്ന പേരില്‍ ചവറ് വില്‍ക്കരുതെന്നാണ് കങ്കണ സിനിമയെ കുറിച്ച് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ വിമര്‍ശനം.

1965ല്‍ പുറത്തിറങ്ങിയ 'ഹിമാലയ് കി ഗോദ് മേ' എന്ന ചിത്രത്തിലെ ചാന്ത് സീ മെഹബൂബാ ഹോ മേരി എന്ന ഗാനം പങ്കുവെച്ചു കൊണ്ടാണ് കങ്കണ ഗെഹരായിയാനെതിരെ പരാമര്‍ശം നടത്തിയത്. ചിത്രത്തിലെ ഡോ.സുനില്‍ എന്ന കഥാപാത്രം തന്റെ വിവാഹ നിശ്ചയത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുകയാണ്. ദീപികയുടെ ഗെഹരായിയാനെ ഈ സിനിമയുമായി ബന്ധപ്പെടുത്തിയാണ് കങ്കണയുടെ വിമര്‍ശനം.

ഞാനും ഒരു മില്ലിനിയലാണ്. പക്ഷെ ഇത്തരം പ്രണയ ബന്ധത്തെ ഞാന്‍ തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്നു. അര്‍ബന്‍ സിനിമ എന്ന പേരില്‍ ദയവ് ചെയ്ത ചവറ് വില്‍ക്കരുത്. മോശം സിനിമകള്‍ മോശം തന്നെയാണ്. അതിനെ രക്ഷിക്കാന്‍ ഒരു പോണോഗ്രഫിക്കും സാധിക്കില്ല. ഇത് വളരെ അടിസ്ഥാനപരമായ വസ്തുതയാണ്. അല്ലാതെ വലിയ ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമൊന്നുമല്ല.' എന്നാണ് കങ്കണ കുറിച്ചത്.

ഇതിന് മുമ്പും കങ്കണ ദീപികയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ദീപികയുടെ മെന്റല്‍ ഹെല്‍ത്ത് ഓര്‍ഗണൈസേഷനെതിരെ നിരവധി തവണ കങ്കണ സംസാരിച്ചിട്ടുണ്ട്. ഡിപ്രഷന്റെ ബിസിനസ് നടത്തുകയാണ് ദീപിക എന്നാണ് കങ്കണ അതേ കുറിച്ച് പറഞ്ഞിട്ടുള്ളത്.

ശകുന്‍ ഭത്ര സംവിധാനം ചെയ്ത ഗെഹരായിയാന്‍ ദീപികയുടെ മികച്ച ചിത്രങ്ങളിലൊന്നാണെന്നാണ് നിരൂപകര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്. സിനിമയെ കുറിച്ച് മിശ്ര അഭിപ്രായങ്ങള്‍ വരുന്നുണ്ടെങ്കിലും ദീപികയുടെ അലീഷ എന്ന കഥാപാത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫെബ്രുവരി 11നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

Tags: