വാരിയംകുന്നന്‍ സിനിമാ വിവാദത്തില്‍ ഔദ്യോഗിക പ്രതികരണവുമായി നിര്‍മ്മാതാക്കളായ കോമ്പസ് മുവീസ്. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ആഷിക് അബുവും പിന്‍മാറിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. വാരിയംകുന്നന്‍ ഏറ്റവും മികച്ച കലാമികവോടെ ആഗോള സിനിമാ ലോകത്തേക്ക് എത്തിക്കുമെന്ന് കോമ്പസ് മുവീസ്. രണ്ട് ഭാഗങ്ങളായാണ് സിനിമ എത്തുക. വാരിയംകുന്നന്‍ മറ്റൊരു നായകനും സംവിധായകനുമൊപ്പം എത്തുമെന്ന പ്രഖ്യാപനം മുഹസിന്‍ പരാരി, ഹര്‍ഷദ് തുടങ്ങിയവര്‍ പങ്കുവച്ചിട്ടുണ്ട്.
ഉണ്ട, പുഴു എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ഹര്‍ഷദും റമീസും ചേര്‍ന്നാണ് വാരിയംകുന്നന്റെ രചന നിര്‍വഹിച്ചിരിക്കുന്നു. ആദ്യം അന്‍വര്‍ റഷീദ് ഉപേക്ഷിച്ചതിന് പിന്നാലെ ആഷിക് അബുവും സിനിമ പ്രഖ്യാപിച്ചതിന് ശേഷം പിന്‍മാറിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. സിനിമക്കെതിരെ സംഘപരിവാര്‍ പരസ്യപ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍മാര്‍ക്കൊപ്പമാണ് വാരിയംകുന്നന്‍ പ്രഖ്യാപിച്ചിരുന്നത്. ഷൈജു ഖാലിദ് ക്യാമറ. മുഹ്സിന്‍ പരാരി കോ ഡയറക്ടര്‍. 75 കോടി ബജറ്റിലായിരുന്നു സിക്കന്ദന്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന നിര്‍മ്മാണ കമ്പനി വാരിയംകുന്നന്‍ പ്രഖ്യാപിച്ചത്. കോമ്പസ് മുവീസിനൊപ്പം ആഷിക് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒ.പി.എം സിനിമാസും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.