പേരന്‍പിന് ശേഷം നിവിന്‍ പോളിക്കൊപ്പം റാം, അഞ്ജലി നായിക

Glint desk
Tue, 03-08-2021 12:58:15 PM ;

നിവിന്‍ പോളി റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ നായകനാകുന്നു. അഞ്ജലിയാണ് നായിക. മമ്മൂട്ടി നായകനായ പേരന്‍പ് എന്ന സിനിമക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂരിയും പ്രധാന റോളിലുണ്ട്. രക്ഷിത് ഷെട്ടിയുടെ 'ഉള്ളിതവരു കണ്ടന്തേ' റീമേക്ക് റിച്ചിയാണ് നിവിന്‍ പോളിയുടേതായി ഒടുവില്‍ പുറത്തുവന്ന തമിഴ് ചിത്രം.

വി ഹൗസിന്റെ ബാനറില്‍ സുബാഷ് കാമാച്ചിയാണ് നിവിന്‍ പോളി നായകനായ റാം ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ശങ്കര്‍ രാജയാണ് റാമിനൊപ്പം പുതിയ ചിത്രത്തിലും കൈകോര്‍ക്കുന്നത്. 

പടവെട്ട്, കനകം കാമിനി കലഹം എന്നീ സിനിമകളാണ് നിവിന്‍ പോളിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. പടവെട്ട് അവസാന ഘട്ട ചിത്രീകരണം ബാക്കിയുണ്ട്. മൂത്തോന്‍ എന്ന സിനിമക്ക് ശേഷം നിവിന്‍ പോളി ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയും റാം ചിത്രത്തിനുണ്ട്.

Tags: