കരി, സൂഫിയും സുജാതയും എന്നീ സിനിമകളൊരുക്കിയ യുവസംവിധായകന് ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഷാനവാസിനെ ഇന്ന് വൈകിട്ടോടെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെത്തിച്ചിരുന്നു. രാത്രി10.20ഓടെയാണ് (ഡിസംബര്‍ 23) അന്ത്യം. പൊന്നാനി നരണിപ്പുഴയാണ് ഷാനവാസിന്റെ വീട്.