എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി താരത്തിന് ആശംസകള്‍ നേര്‍ന്നത്.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വും രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. പ്രിയതാരത്തിന് ആശംസകളറിയിച്ച് നിരവധി ആരാധകരാണ് ചെന്നൈയിലെ വീടിന് മുന്നില്‍ തടിച്ചുകൂടിയത്.
ഡിസംബര്‍ 31-നാണ് രജനികാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. 2021 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ചയാണ് രജനീകാന്ത് പ്രഖ്യാപിച്ചത്.