Skip to main content

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയത്. ഇന്നലെയാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാര്യം അദ്ദേഹം അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താറ്. എന്തുകൊണ്ടാണ് ഇക്കുറി പേര് ഒഴിവാക്കപ്പെട്ടതെന്ന് വ്യക്തമല്ല. പേര് നീക്കം ചെയ്യപ്പെട്ടതില്‍ അധികൃതരില്‍ നിന്ന് വിശദീകരണങ്ങളൊന്നുമുണ്ടായിട്ടില്ല. 

പനമ്പള്ളി നഗറില്‍ നിന്ന് കടവന്ത്രയിലേക്ക് മമ്മൂട്ടി താമസം മാറിയിരുന്നു. ഇതുമൂലമാണോയെന്നും വ്യക്തമല്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും ഇക്കുറി വോട്ട് ചെയ്യാനായിരുന്നില്ല. തിരുവനന്തപുരത്താണ് അദ്ദേഹത്തിന്റെ വോട്ട്. എന്നാല്‍ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.