എല്ലായിപ്പോഴും എവിടെയും പ്രതീക്ഷയുണ്ട്; വിഷാദരോഗാവസ്ഥയെ കുറിച്ച് ദീപിക പാദുക്കോണ്‍

Glint desk
Mon, 15-06-2020 02:55:53 PM ;

ബോളിവുഡ് താരം സുശാന്ത് സിങിന്റെ ആത്മഹത്യ വിഷാദരോഗത്തെ പറ്റിയുള്ള സജീവ ചര്‍ച്ചകള്‍ക്ക് കൂടി വഴിവെച്ചിരിക്കുകയാണ്. ഇങ്ങനെയൊരു മാനസികാവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം എന്ത് കൊണ്ട് സുശാന്ത് തേടിയില്ല എന്ന സംശയം പലരും പങ്കുവെച്ചു. വിഷാദരോഗാവസ്ഥയില്‍ മറ്റുള്ളവരുടെ സഹായം തേടാത്തതില്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് പറയുകയാണ് ദീപിക പാദുക്കോണ്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

മാനസിക രോഗാവസ്ഥകളുമായി ജീവിച്ച ഒരു വ്യക്തി എന്ന നിലയില്‍ മറ്റുള്ളവരുടെ സഹായം തേടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയാന്‍ എനിക്ക് കഴിയില്ല. സംസാരിക്കൂ... സംവദിക്കൂ... പ്രകടിപ്പിക്കൂ... സഹായം തേടൂ... ഓര്‍ക്കു നിങ്ങള്‍ തനിച്ചല്ല. ഇക്കാര്യത്തില്‍ നമ്മള്‍ ഒന്നിച്ചാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലായിപ്പോഴും എവിടെയും പ്രതീക്ഷ ഉണ്ട് എന്നതാണ് എന്ന് ദീപിക കുറിച്ചു. 

ഇതിന് മുമ്പും താന്‍ വിഷാദ രോഗത്തെ എങ്ങനെയാണ് അതിജീവിച്ചതെന്ന് താരം പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

Tags: