ജീവിതം സിനിമയാകുമ്പോള്‍ നായകന്‍ ദുല്‍ഖര്‍, ആഗ്രഹം തുറന്നു പറഞ്ഞ് റെയ്‌ന; ആവേശത്തില്‍ ഡി.ക്യൂ ആരാധകര്‍

Glint desk
Sun, 14-06-2020 01:46:00 PM ;

സുരേഷ് റെയ്‌നയുടെ ജീവിതം സിനിമ ആക്കുകയാണെങ്കില്‍ ആരെ നായകനാക്കണം എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി താരം. രണ്ട് താരങ്ങളുടെ പേരാണ് സുരേഷ് റെയ്‌ന പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ നായകനായാല്‍ നന്നാവും എന്നാണ് സുരേഷ് റെയ്‌ന പറഞ്ഞത്. താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഡി.ക്യൂ ആരാധകര്‍. റെയ്‌നയെ അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കും കൂടുതല്‍ അനുയോജ്യന്‍ എന്നാണ് ആരാധകര്‍ നല്‍കിയ മറുപടി. 

ചെന്നൈയില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ റെയ്‌നയും ദുല്‍ഖറും കണ്ടുമുട്ടുകയും റെയ്‌നക്കൊപ്പമുള്ള ചിത്രം ദുല്‍ഖര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. 

Tags: