മാസ് ലുക്കില്‍ അനുശ്രീ; ഏറ്റെടുത്ത് ആരാധകര്‍

Glint desk
Sun, 14-06-2020 01:20:07 PM ;

ലോക്ക്ഡൗണ്‍ കാലത്ത് കിടിലന്‍ ഫോട്ടോഷൂട്ടുകളുമായി സമൂഹമാധ്യമങ്ങളില്‍ സജീവമാകുകയാണ് നടി അനുശ്രീ. സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളും അനുശ്രീ കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഷര്‍ട്ടും മടക്കിക്കുത്തിയ മുണ്ടും സണ്‍ഗ്ലാസും വച്ച് മാസ് ലുക്കിലുള്ള ഫോട്ടോയുമായാണ് നടി എത്തിയിരിക്കുന്നത്. 

'സംശയത്തിന്റെയും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അഗ്നിയാല്‍ നിങ്ങള്‍ ചുറ്റപ്പെട്ടാല്‍ അതിനെ ഉയരെ പറക്കാനുള്ള ചിറകാക്കി മാറ്റൂ' എന്നാണ് ചിത്രത്തിനൊപ്പം താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. 

Tags: