ബ്രീത്ത് ഇന്‍ ടു ദി ഷാഡോസ്; ഇമേഷണല്‍ ത്രില്ലര്‍ സീരീസുമായി അഭിഷേക് ബച്ചനും നിത്യ മേനനും

Glint desk
Sat, 13-06-2020 12:03:42 PM ;

അഭിഷേക് ബച്ചനും നിത്യ മേനനും ഒന്നിക്കുന്ന വെബ് സീരീസ് അനൗണ്‍സ് ചെയ്ത് ആമസോണ്‍ പ്രൈം വീഡിയോ. ബ്രീത്ത് ഇന്‍ ടു ദി ഷാഡോസ് എന്നാണ് സീരീസിന്റെ പേര്. ജൂലൈ പത്തിനാണ് ഇമോഷണല്‍ ത്രില്ലറായ സീരീസിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. 

മയാങ്ക് ശര്‍മ്മ സംവിധാനം ചെയ്ത് അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സീരീസില്‍ അമിത് സദ്ധ്, സൈയാമി ഖേര്‍ എന്നിവരും അഭിനയിയ്ക്കുന്നുണ്ട്. മയാങ്ക് ശര്‍മ്മ, ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സെയിദ് എന്നിവര്‍ ചേര്‍ന്നാണ് സീരീസിന്റെ രചന.

Tags: