ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമിഫൈനലില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും. രാത്രി 11.30ന് മോസ്‌ക്കോ ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരായ റഷ്യയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ സ്വീഡനെയാണ് മറികടന്നത്.
1966ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 1990ലാണ് അവസാനമായി ലോകകപ്പ് സെമി കളിച്ചത്. 1998ലെ മൂന്നാം സ്ഥാനക്കാരാണ് ക്രൊയേഷ്യ. അവര്‍ക്കിത് രണ്ടാം സെമി പോരാട്ടമാണ്. ഈ മത്സരത്തില്‍ ഒരൊറ്റ മത്സരവും തോല്‍ക്കാതെയാണ് അവര്‍ സെമിയിലെത്തിയത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജയം.
ഇന്ന് ജയിക്കുന്ന ടീം ഫൈനലില്‍ ഫ്രാന്‍സിനെ നേരിടും.