Skip to main content

onnumariyathe

പുതുമുഖങ്ങളെ അണിനിരത്തി, കുടുംബ സദസ്സുകള്‍ക്ക് ഒന്നടങ്കം ആസ്വദിക്കാവുന്ന തരത്തില്‍ ഒരുക്കിയ ''ഒന്നുമറിയാതെ'' പ്രദര്‍ശനത്തിനെത്തുന്നു. സജീവ് വ്യാസ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അന്‍സര്‍, മധുരിമ, എസ്.എസ്. രാജമൗലി, അര്‍ഹം, അനീഷ് ആനന്ദ്, അനില്‍ഭാസ്‌കര്‍, സജിത് കണ്ണന്‍, ബിജില്‍ ബാബു, റജി വര്‍ഗ്ഗീസ്, അനില്‍ രംഗപ്രഭാത്, ദിയാലക്ഷ്മി, മാസ്റ്റര്‍ ആര്യമാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്.

 

കഥ, ഛായാഗ്രഹണം, സംവിധാനം - സജീവ് വ്യാസ, ബാനര്‍ - സെവന്‍ഡേ മീഡിയ, നിര്‍മ്മാണം - അന്‍സര്‍ യു.എച്ച്, തിരക്കഥ - എസ്.കെ. വില്വന്‍, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം, ആലാപനം, പഞ്ചാത്തലസംഗീതം - കിളിമാനൂര്‍ രാമവര്‍മ്മ, ചീഫ് അസ്സോ: ഡയറക്ടര്‍ - സജി അഞ്ചല്‍, പ്രൊ: കണ്‍ട്രോളര്‍ - ഹരി വെഞ്ഞാറമൂട്, പിആര്‍ഒ-അജയ് തുണ്ടത്തില്‍, ചമയം - റോയി പല്ലിശ്ശേരി, ധര്‍മ്മന്‍ പാമ്പാടി, കല-വിനോദ് വിജയ്, സ്റ്റില്‍സ് - റിജു ശിവാലയം, വിതരണം - ഹൈഹോപ്പ് ഫിലിം ഫാക്ടറി.