Skip to main content

neerali-poster

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം 'നീരാളി'യുടെ ടീസര്‍ പുറത്തിറങ്ങി. 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്റെ അകമ്പടിയോടുകൂടിയാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്ന സൂചനയാണ് ടീസറിന്റെ അവസാന ഭാഗം നല്‍കുന്നത്.


നദിയാ മൊയ്തുവാണ് സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'നീരാളി'ക്കുണ്ട്. വരുന്ന ജൂണ്‍ 14ന് സിനിമ തിയേറ്ററുകളിലെത്തും.