വികസനത്തിന്റെ പേരില്‍ നടക്കുന്ന പ്രകൃതി ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന 'നല്ല വിശേഷം' എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭദ്രദീപം തെളിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
ബിജു സോപാനം, ശ്രീജി ഗോപിനാഥന്‍, ചെമ്പില്‍ അശോകന്‍, ബാലാജി, ദിനേശ് പണിക്കര്‍, ശശികുമാര്‍ (കാക്കാമുട്ട ഫെയിം), കലാഭവന്‍ നാരായണന്‍ കുട്ടി, അനീഷ, രുക്മിണി അമ്മ, ശ്രീജ, അപര്‍ണ്ണാ നായര്‍, ആന്‍സി, രമേഷ്് ഗോപാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
കോ-പ്രൊഡ്യൂസര്‍-ശ്രീജി ഗോപിനാഥന്‍, തിരക്കഥ, സംഭാഷണം-വിനോദ് വിശ്വന്‍, ഛായാഗ്രഹണം-നൂറുദ്ദീന്‍ ബാവ, അസ്സോ:ഡയറക്ടര്‍-മനീഷ് ഭാര്‍ഗ്ഗവന്‍, പ്രൊ:എക്‌സിക്യൂട്ടീവ്-ശ്യാം സരസ്സ്, ഗാനരചന-മുരുകന്‍ കാട്ടാക്കട, ഉഷാമേനോന്‍, സംഗീതം-സുജിത് നായര്‍, റെക്‌സ്, ആലാപനം-നജീം അര്‍ഷാദ്, ശ്രുതി, മുരുകന്‍ കാട്ടാക്കട, കല-രാജീവ് കൊട്ടിക്കല്‍, ചമയം-മഹേഷ് ചേര്‍ത്തല, കോസ്റ്റ്യും-അജി മുളമൂട്ടില്‍, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, പ്രൊഡക്ഷന്‍ മാനേജര്‍-മുഹമ്മദ് സനൂപ്, സംവിധാന സഹായികള്‍-പ്രവീണ്‍ വിജയ്, അഖില്‍ കഴക്കൂട്ടം, അഖില്‍ കായംകുളം, അശോക് ഹരിപ്പാട്, സ്റ്റില്‍സ്-ഷാലു പേയാട്, ഡിസൈന്‍-എസ്.കെ.ഡി.കണ്ണന്‍, പാക്കേജ്-ചിത്രാഞ്ജലി.