അനുഷ്‌ക ശര്‍മ്മ നായികയാകുന്ന ഹൊറര്‍ ചിത്രമായ പാരിക്ക് പാക്കിസ്താനില്‍ നിരോധനം. മുസ്‌ലിം മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ചിത്രത്തില്‍ ഖുറാനിലെ സൂക്തങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിച്ചു എന്നാണ് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിരീക്ഷണം. കൂടാതെ, ചിത്രം മന്ത്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതായും ഇത് ഇസ്ലാമിന് നിരക്കാത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.
കഴിഞ്ഞ മാസം പാഡ്മാന്‍ എന്ന ചിത്രത്തിനും പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.