നിഴല്‍ വെളിച്ചക്കാഴ്ചകള്‍ സമ്മാനിക്കുന്ന സര്‍ഖേജ് റോസാ

Krishnan Ghosh.k
Glint Staff
Sat, 04-11-2017 04:30:57 PM ;

അഹമ്മദാബാദ് നഗരത്തിനടുത്താണ് സര്‍ഖേജ് റോസാ സ്ഥിതിചെയ്യുന്നത്, കൃത്യമായി പറഞ്ഞാല്‍ നഗരത്തില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ മാറി. ഇവിടെ എടുത്ത് പറയാവുന്നതരത്തില്‍ ഒരു പള്ളിയും കുറച്ച് ശവകുടീരങ്ങളുമാണുള്ളത്. പക്ഷെ അതുതന്നെ ധാരാളമാണ്. ഈ പള്ളിയും ചുറ്റുപാടും ഒരു സമൂഹത്തിന്റെ ആകെ സംസ്‌കരം വിളിച്ചോതുന്നവയാണ്.  ഈ പള്ളിയുടെ അകത്ത് വെളിച്ചത്തിന്റെയും നിഴലിന്റെയും കളിയാണെന്ന്  വേണമെങ്കില്‍ പറയാം. ഇവിടുത്തെ നിര്‍മിതികള്‍ക്കിടയിലൂടെ കടന്നു വരുന്ന പ്രകാശവും അതുണ്ടാക്കുന്ന നിഴലുകളും തരുന്ന കാഴ്ച്ച അപാരമാണ്.

 

ഈ പള്ളി അങ്കണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മളെ വരവേല്‍ക്കുന്നത് പതിനാറ് തൂണുകളുള്ള ബറാദരി പവലിയനാണ്. ചുറ്റുമുള്ള കാഴ്ചകളെ അദൃശ്യമായി ചേര്‍ത്തുവയ്ക്കുന്ന നങ്കൂരമെന്ന്  ബറാദരി പവലിയനെ വിശേഷിപ്പിച്ചാലും തെറ്റില്ല. എന്തായാലും ഇവിടെ എത്തുന്നവര്‍ക്ക് മനസിന് ശാന്തതയും കണ്ണിന് കുളിര്‍മയും ലഭിക്കുമെന്നതില്‍ സംശയമില്ല.

 

Tags: