Wed, 25-10-2017 05:44:41 PM ;
അടുത്ത വര്‍ഷം സന്ദര്‍ശിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച രാജ്യം ചിലിയാണെന്ന് പ്രമുഖ വിനോദ സഞ്ചാര പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനെറ്റ്. ലോണ്‍ളി പ്ലാനെറ്റ് പുറത്തിറക്കിയ അടുത്തവര്‍ഷം സഞ്ചരിക്കാവുന്ന ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയിലാണ് ചിലി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയും പോര്‍ച്ചുഗലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ജിബൂട്ടിയും ന്യൂസിലാന്റും പട്ടികയിലെ ആദ്യ അഞ്ചിലുണ്ട്. ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയും ആദ്യ പത്തിലുള്‍പെട്ടിട്ടുണ്ട്.പട്ടികയില്‍ ഒമ്പതാം സ്ഥാനമാണ് ചൈനക്ക്.