Skip to main content

 Xpander

എതിരാളികളില്ലാതെ വിപണി അടക്കിവാണിരുന്ന മാരുതിയുടെ എര്‍ട്ടിഗയ്ക്ക് എട്ടിന്റെ പണി വരുന്നു. മിത്സുബിഷിയാണ് എര്‍ട്ടിഗയുടെ സെഗ്മെന്റില്‍ പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്പാന്‍ഡര്‍ എന്നാണ് മിത്സുബിഷി എം.പി.വിക്ക് പേര് നല്‍കിയിരിക്കുന്നത്. 

2018 ആദ്യം ഇന്തോനീഷ്യയില്‍ പുറത്തിറങ്ങിയ ഈ വാഹനം അവിടെ തരംഗം സൃഷ്ടിച്ചിരുന്നു. മിത്സുബിഷിയുടെ ഡൈനാമിക് ഷീല്‍ഡ് ഡിസൈന്‍ ശൈലിയിലാണ് വാഹനത്തിന്റെ ഡിസൈന്‍. 

ഒറ്റ നോട്ടത്തില്‍ എര്‍ട്ടിഗയുടെ രൂപം തന്നെയാണ് എക്‌സ്പാന്‍ഡറിന്. ഏഴ് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.4,475 എംഎം നീളവും 1,750 എംഎം വീതിയും 1,700 എംഎം ഉയരവുമുള്ള വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 205എംഎമ്മും വീല്‍ബെയ്‌സ് 2775 എംഎമ്മും ആണ്. മടക്കാവുന്ന സീറ്റുകളാണ് പിന്‍ നിരകളില്‍ നല്‍കിയിട്ടുള്ളത്. സീറ്റ് മടക്കിയാല്‍ 1630 ലിറ്റര്‍ വരെ ബൂട്ട് സ്പേസ് ഉയര്‍ത്താന്‍ കഴിയും.