Skip to main content

tata-harrier

വാഹനപ്രേമികള്‍ കാത്തിരുന്ന ടാറ്റയുടെ പുത്തന്‍ എസ്.യു.വി ഹാരിയര്‍ വിപണിയിലെത്തി. 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് അഞ്ച് സീറ്റര്‍ എസ്.യു.വിയായ ഹാരിയറിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില. എക്‌സ്.ഇ, എക്‌സ്.എം, എക്‌സ്.ടി, എക്‌സ്.ഇസഡ് എന്നീ നാല് വേരിയന്റുകളില്‍ വാഹനം ലഭ്യമാകും.

 

tata-harrier

ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ഹാരിയര്‍ വിപണിയിലെത്തുന്നത്. ക്രയോടെക് എന്ന് ടാറ്റ മോട്ടോഴ്‌സ് വിളിക്കുന്ന 2 ലിറ്റര്‍ (1956 സിസി), 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് മോട്ടോറാണ് ടാറ്റ ഹാരിയറിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 138 ബി.എച്ച്.പി കരുത്തും 350 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.