ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഡിസംബര്‍ 6 മുതല്‍ 8 വരെ ബിഗ് ഷോപ്പിംഗ് ഡെയ്‌സ്

Wed, 05-12-2018 05:53:40 PM ;

 big-shopping-days

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയില്‍ നാളെ മുതല്‍. ഡിസംബര്‍ 6 മുതല്‍ 8 വരെയാണ് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയില്‍. സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 40 ശതമാനം മുതല്‍ 80 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്.

 

മുന്‍നിര ബ്രാന്‍ഡുകളുടെ ഫോണുകളെല്ലാം ഓഫര്‍ വില്‍പ്പന പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണര്‍ 9എന്‍ 3ജിബി, 4ജിബി വേരിയന്റുകള്‍ യഥാക്രമം 8999 രൂപയ്ക്കും 10999 രൂപയ്ക്കും വാങ്ങാം. ഓണര്‍ 7എസ് 2 ജിബി റാം വേരിയന്റിന് 5999 രൂപയാണ് വില. നോക്കിയ 5.1 പ്ലസ് 9999 രൂപയ്ക്കാണ് വില്‍പ്പനയ്ക്കെത്തുന്നത്. റിയല്‍മി സി1 ന് 7499 രൂപയാണ് വില. ഷവോമിയുടെ പോകോ എഫ്1 ഫോണിന് 5000 രൂപ വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഷവോമിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് റെഡ്മി നോട്ട് 6 പ്രോയ്ക്ക് ഓഫര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണിക്ക് ഫ്ളാഷ് സെയിലുണ്ട്.

 

ലാപ്ടോപ്, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ഡിഎസ്എല്‍ആര്‍ ക്യമാറകള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങി വിഭാഗങ്ങളില്‍ 80 ശതമാനം വരെ ഇളവ് ലഭിക്കും. ടിവികള്‍ക്കും വന്‍വിലക്കിഴിവാണ് നല്‍കുന്നത്. സാംസങ്, ഷവോമി, വിയു, തോംസണ്‍, എല്‍ജി, ബിപിഎല്‍ തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുടെ ടിവികള്‍ ഓഫര്‍ വിലയ്ക്ക് വാങ്ങാം. ഇന്ന് രാത്രി 12 മുതലാണ് ഓഫര്‍ വില്‍പ്പന ആരംഭിക്കുക.

 

 

Tags: