Skip to main content

sex-education

രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനായി സ്വീഡന്‍ സിനിമകള്‍ പുറത്തിറക്കി. പ്രധാനമായും വിദേശത്തു നിന്നെത്തുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ് സിനിമാ പരമ്പര പുറത്തിറക്കിയിട്ടുള്ളത്. വ്യത്യസ്ത സംസ്‌കാരങ്ങളും നിയമങ്ങളും പിന്തുടരുന്ന നാടുകളില്‍ നിന്നെത്തുന്ന സ്ത്രീകള്‍ക്ക് ലൈംഗികതയും ഗര്‍ഭധാരണവും സംബന്ധിച്ചുള്ള സ്വീഡനിലെ നിയമങ്ങളും അവകാശങ്ങളും ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ഉദ്യമം.

 

ലൈംഗിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം മൂന്ന് കോടിരൂപയാണ് സ്വീഡിഷ് സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്.