അഡ്വ.ജയശങ്കറും ചാനലുകളുടെ ഉത്തരവാദിത്വവും.

GLINT staff

Wednesday, February 3, 2016 - 5:29am

Adv. Jayasankar,Adv.Ramkumarഅജ്ഞതയോക്കാള്‍ അപകടം അറിവിന്റെ നിഴലാണെന്നുള്ളത് വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗിസിന്റെ വാക്കുകളാണ്. അത് അന്വര്‍ഥമാക്കുന്നതാണ് ചാനല്‍ ചര്‍ച്ചകളില്‍ അഡ്വ.ജയശങ്കറിന്റെ സാന്നിദ്ധ്യം ഓര്‍മ്മിപ്പിക്കുന്നത്. താന്‍ അതിസമര്‍ത്ഥനാണെന്നും തന്നേക്കാള്‍ സമര്‍ത്ഥരായി ആരുമില്ലെന്നുള്ള ഭാവവും മറ്റുളളവരെ നികൃഷ്ടമായ ഭാഷയില്‍ ഇകഴ്ത്തുന്നതുമാണ് അദ്ദേഹത്തിന്റെ ശൈലി. ഇത് പൊതു സമൂഹത്തില്‍ ഉണ്ടാക്കുന്ന ദോഷകരമായ അനുരണനങ്ങള്‍ വളരെ വലുതാണ്. പ്രത്യേകിച്ചും വിപരീതാത്മകത മലയാളിയുടെ പ്രഖ്യാപിത സ്വഭാവവുമായ സ്ഥിതിക്ക്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാനിട വരുന്ന യുവാക്കളിലും കുട്ടികളിലുമൊക്കെയുണ്ടാവുന്ന സ്വഭാവ വൈകല്യങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്. ചാനല്‍ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ഹരം പകരുന്നു എന്ന ഒറ്റക്കാരണത്താലാണ് അദ്ദേഹത്തെ നിരീക്ഷകനെന്ന പദം നല്‍കിക്കൊണ്ട് ചാനലുകാര്‍ വിളിച്ചിരുത്തുന്നത്.

       പൊതുസ്ഥലത്തോ സ്വകാര്യമായോ പോലും പറയാന്‍ പാടില്ലാത്ത പദപ്രയോഗങ്ങള്‍ പോലും അദ്ദേഹം പലപ്പോവും നടത്താറുണ്ട്. ഫെബ്രവരി രണ്ടാം തീയതി നടന്ന ചാനല്‍ ചര്‍ച്ചയിലെ വിഷയം മന്ത്രി കെ.സി.ജോസഫിനെതിരെയുളള കോടതിയലക്ഷ്യക്കേസായിരുന്നു. ജോസഫിനെ വിവരമില്ലാത്തവനെന്നും ബ്ലാക്ക് മെയില്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്തവനെന്നുമൊക്കെ വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ജോസഫ് പരസ്യമായി നടത്തിയത് കോടതിയലക്ഷ്യമാണെന്ന് നിയമജ്ഞാനമില്ലാത്തവര്‍ക്കും മനസ്സിലാകുന്നതേ ഉള്ളു. അത് അഭിലഷണീയവുമല്ല. ആ നിലപാട് സ്വീകരിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് എം.എല്‍.എ ജോസഫ് വാഴക്കന്‍ വളരെ പക്വവും നിയന്ത്രിതവുമായ രിതീയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. കൂട്ടത്തില്‍ ജയശങ്കര്‍ മുന്‍പ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മഞ്ചുളാ ചെല്ലൂരിനെതിരെ നടത്തിയ പരാമര്‍ശങ്ങളും വാഴക്കന്‍ ചൂണ്ടിക്കാട്ടി. അതിനുള്ള ജയശങ്കറിന്റെ മറുപടി അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന രോഗലക്ഷണമാണ് പ്രകടമാക്കിയത്. വാഴക്കനെ വാഴക്കാ എന്ന് വിളിച്ചുകൊണ്ട് സ്വയം തന്റെ പേര് പറഞ്ഞ് തനിക്ക് കോടതിയലക്ഷ്യം വരാതെ പറയാനുള്ള കഴിവുണ്ടെന്നും അത് വാഴക്കന് അറിയാന്‍ പാടില്ലാത്തതുകൊ്ണ്ടുമാണെന്നു തന്‍പ്രമാണിത്തം സ്വയം ആസ്വദിക്കുന്ന ശരീരഭാഷയില്‍ പറഞ്ഞു. അറിവുള്ളവന് അറിവിന്‍റെ അഹങ്കാരമുണ്ടാവില്ല എന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്ന് മനസ്സിലാകുന്നതായിരുന്നു അത്.

ജയശങ്കറിനേക്കാള്‍ ഗുരുതരമായ വിധത്തില്‍ കോടതികളെക്കുറിച്ച് അഴിമതി ആരോപണം പോലും ഉന്നയിക്കുന്ന അഭിഭാഷകനാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അഡ്വ.രാംകുമാര്‍. ഓരോ തവണയും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ കോടതിയുടെ പ്രസക്തിയും അന്തസ്സും എത്രമാത്രം വിലപ്പെട്ടതാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയുമാണ് ഉളവാകുക. ചാനലുകളുടെ ഉത്തരവാദിത്വമാണ് ഇവിടെ പ്രസക്തമാകുന്നത്.

        ജയശങ്കര്‍ ആ വിധം നടത്തിയ പ്രഖ്യാപനം തന്നെ കോടതി അലക്ഷ്യമാണ്. സാങ്കേതികമായി കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന അറിവിന്റെ പശ്ചാത്തലത്തില്‍ സാധാരണ ജനങ്ങളുടെ മനസ്സില്‍ കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന വിധമാണ് ജ.യശങ്കര്‍ കോടതിയെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ നടത്തുന്നതിനുള്ള തെളിവാണത്. എം.എല്‍.എയും അനുഭവസമ്പത്തുമുളള ജോസഫ് വാഴക്കനു പോലും ജയശങ്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയുടെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്നതാണെന്ന് ആത്മാര്‍ഥമായി തോ്ന്നിയതിന്റെ തെളിവാണ് അദ്ദേഹം ജയശങ്കറിന്റെ പ്രസ്താവനകളെ ഉദ്ധരിച്ചത്. അപ്പോള്‍ സാധാരണക്കാരനെ എത്രമാത്രം അത് സ്വാധീനിക്കുമെന്ന് അറിയാവുന്നതേ ഉള്ളു. വിശേഷിച്ചും നിയമം അറിയുന്ന ഒരു വ്യക്തി അവ്വിധം നടത്തുന്ന പരാമര്‍ശങ്ങള്‍ വിഷയത്തിന്റെ ഗൗരവത്തെ വര്‍ധിപ്പിക്കുന്നു.

        ഒരു വിധം നിലവാരം പുലര്‍ത്തുന്ന അച്ചടിമാധ്യമത്തിലാണെങ്കില്‍ ജയശങ്കര്‍ പറയുന്നത് അതേ പടി വരില്ല. ചാനലില്‍ അവ്വിധം എഡിറ്റിംഗിന് സാധ്യതയില്ല. അതിനാല്‍ തത്സമയ എഡിറ്റിംഗ് അസാധ്യമായ മാധ്യമത്തില്‍ ചര്‍ച്ചകള്‍ക്ക് വിളിക്കുന്നവരുടെ സാംസ്‌കാരികമായ തോത് നോക്കി വിളിക്കേണ്ടതിന്റെ ഉത്തരവാദിത്വം ചാനല്‍ അധികൃകതരുടേതാണ്. ജയശങ്കറിനെ ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ പറ്റില്ല. ഓരോ വ്യക്തിക്കും അവരുടെ നിലവാരമനുസരിച്ചു മാത്രമേ സംസാരിക്കാന്‍ പറ്റുകയുള്ളു. ജയശങ്കറിനേക്കാള്‍ ഗുരുതരമായ വിധത്തില്‍ കോടതികളെക്കുറിച്ച് അഴിമതി ആരോപണം പോലും ഉന്നയിക്കുന്ന അഭിഭാഷകനാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അഡ്വ.രാംകുമാര്‍. ഓരോ തവണയും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ കോടതിയുടെ പ്രസക്തിയും അന്തസ്സും എത്രമാത്രം വിലപ്പെട്ടതാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയുമാണ് ഉളവാകുക. ചാനലുകളുടെ ഉത്തരവാദിത്വമാണ് ഇവിടെ പ്രസക്തമാകുന്നത്.

Tags: