Skip to main content
alappuzha
ആലപ്പുഴ: ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശനം തള്ളാതെ മന്ത്രി ജി.സുധാകരന്‍.മുന്‍പ് ബിഡിജെഎസിലുള്ളവര്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസുകാരുമായിരുന്നു. അവര്‍ക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത നിലക്ക് അരൂരില്‍ അവര്‍ സ്വാഭാവികമായും എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ യെസ് എന്നോ നോ എന്നോ പറയനാവില്ല. ഒരു വര്‍ഗീയ പ്രസ്ഥാനത്തേയോ കുത്തക മുതലാളി പ്രസ്ഥാനത്തേയോ ഞങ്ങള്‍ക്ക് മുന്നണിയിലെടുക്കാനാവില്ല. മറ്റു തരത്തില്‍ ചില പോരായ്മകള്‍ ഉണ്ടെങ്കിലും ചില പാര്‍ട്ടികളെ സഹകരിപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ഒരു അജണ്ടയേ അല്ല, ജനങ്ങളുടെ മുന്നില്‍ ഇപ്പോള്‍ അതൊന്നുമല്ല പ്രശ്നം. അക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട കാര്യവും ഞങ്ങള്‍ക്കില്ല. പാലായില്‍ കണ്ടതാണ് ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയെന്നും സുധാകരന്‍ കൂട്ടുിച്ചേര്‍ത്തു.