കൊച്ചി ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ബിനുരാജ് (34)തൂങ്ങി മരിച്ചനിലയില്‍. കേസിന്റെ വിചാരണ നാളെ ആരംഭിക്കാനിരിക്കെയാണ് മരണം. വീടിനടുത്തെ ഒഴിഞ്ഞ പറമ്പിലാണ് ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനി മീന്‍കടവില്‍, പള്ളിപ്പറമ്പ് ബാബുവിന്റെ മകള്‍ ചിന്നു എന്ന് വിളിക്കുന്ന നീതു (17)വിനെയാണ് ബിനുരാജ് കൊലപ്പെടുത്തിയിരുന്നത്. 2014 ഡിസംബര്‍ 18 നായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്ന ബിനുരാജ്, നീതു തന്റെ വീടിന്റെ ടെറസില്‍ നില്‍ക്കുമ്പോള്‍ മുകളിലേക്ക് കയറിച്ചെന്ന് വാക്കത്തികൊണ്ട് കഴുത്തില്‍ തുരുത്തുരാ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നീതുവിന്റെ തലയ്ക്കും കഴുത്തിനും കൈക്കുമായി 13 മുറിവുകളുണ്ടായിരുന്നത്. കഴുത്ത് അറ്റുപോകുംവിധം തുങ്ങിയിരുന്നു. വീട്ടില്‍ ഈസമയം നീതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ടാക്‌സി കാര്‍ ഡ്രൈവറായിരുന്നു ബിനുരാജ്. തൃപ്പൂണിത്തുറയില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു നീതു.